Thursday, December 16, 2010

അടിയോടി എന്നത് ഞാന്‍ ജനിച്ച നാടിന്റെ പേരാണ്. എറണാകുളം ജില്ലയുടെ കിഴക്ക് ഭാഗത്തുള്ള ഒരു കുഗ്രാമം. ഞങ്ങളുടെ നാടിനു ആ പേര് കിട്ടാന്‍ ഒരു കാരണമുണ്ട്. ഞാന്‍ ജനിക്കുന്നതിനു ഒരുപാട് മുമ്പ് ആ നാട് അറിയപ്പെട്ടു കൊണ്ടിരുന്നത് ആമല എന്നായിരുന്നു. എന്നാല്‍, പെരിയാറിലെ അവസാനത്തെ അണക്കെട്ടായ ഭൂതത്താങ്കെട്ട് ഡാം നിര്‍മിച്ചു സുലഭമായ ജലം ഞങ്ങളുടെ ജില്ലയിലെ കാര്‍ഷിക പ്രധാനമായ സ്ഥലങ്ങളില്‍ എത്തിക്കാന്‍ വേണ്ടി ആരംഭിച്ച പെരിയാല്‍ വാലി ജലസേചന പദ്ധതിക്കായി കനാല്‍ നിര്‍മിക്കുന്നത് നേരില്‍ കണ്ടു കൊണ്ടാണ് എന്റെ ഓര്‍മ്മകള്‍ തുടങ്ങുന്നത്. ഞാന്‍ ജനിക്കുന്നതിനും മുമ്പേ, ആ പദ്ധതിയുടെ രണ്ടാം ഘട്ടമായി ചെറിയ രണ്ടു കനാലുകളുടെ നിര്മാനോല്ഘാടനം നിര്‍വഹിക്കാന്‍ അന്ന് മന്ത്രിയായിരുന്ന കെ.ജി അടിയോടി എത്തിയത് മുതല്‍ക്കാണ് ഞങ്ങളുടെ നാടിനു ആ പേര് വന്നത്. അദ്ദേഹമായിരുന്നു അവിടെ എത്തുന്ന ആദിഎ മന്ത്രി, പിന്നീട്, ടി എം ജേക്കബ് ഞങ്ങളുടെ നിയോജക മണ്ഡലത്തെ പ്രതിനിധീകരിച്ചു വിദ്യാഭ്യാസ മന്ത്രി ആയപ്പോള്‍ ഞങ്ങളുടെ നാട്ടില്‍ വീണ്ടും മന്ത്രി എത്തി. പിന്നീട് മന്ത്രി എത്തുന്നത് അടിയോടിയില്‍ വൈദ്യുതി വിതരണം ഉത്ഘാടനം ചെയ്യാനാണ്. എന്തായാലും ഞാന്‍ നാലാം ക്ലാസ് പാസായതോടെ ഞങ്ങളുടെ വീട്ടിലും വൈദ്യുതി എത്തി. പക്ഷെ, അടിയോടിയുടെ ചരിത്രത്തെ ഗതി തിരിച്ചു വിട്ടത് പെരിയാര്‍ വാലിക്കായി നിര്‍മിച്ച കനാലുകലാണ്.

No comments:

Post a Comment