Thursday, January 20, 2011
പൊടി പിടിക്കുന്ന പരിഷത്ത്
ദീര്‍ഘ നേരത്തെ മോണിട്ടര്‍ നോട്ടം മൂലം കണ്ണ് കടിക്കാന്‍ തുടങ്ങിയതോടെയാണ് കൂത്താട്ടുകുളത്തെ ശ്രീധരീയം ഭിഷഗ്വരന്‍ ഡോ. നമ്പൂതിരിയെ കാണാനായി അദ്ദേഹത്തിന്‍റെ പഴയ ഓ.പി ക്ലിനിക്ക് സ്ഥിതി ചെയ്യുന്ന തൊടുപുഴയിലെത്തിയത്. ശാസ്ത്ര സാഹിത്യ പരിഷത്ത് പുറത്തിറക്കിയ ഒരു പുസ്തകം വാങ്ങാനുണ്ടായിരുന്നത് കൊണ്ട് പരിഷത്തിന്റെ പുസ്തക ശാല വല്ലതും തൊടുപുഴയിലുണ്ടോ എന്നന്വേഷിച്ചു. സുഹൃത്ത് പറഞ്ഞു തന്ന വഴിയിലൂടെ എത്തിപ്പെട്ടത് ഒരു പെട്ടിക്കടക്ക് മുമ്പില്‍. മുകളില്‍ പരിഷദ് ഗ്രന്ഥ ശാല എന്ന ബോര്‍ഡ്. അകത്തു അമ്പതോടടുക്കുന്ന ഒരു ജീവനക്കാരി. കടയുടെ മുന്‍ വശം മുഴുവന്‍ പൊടി പിടിച്ച യുക്തി രേഖ , ശാസ്ത്ര ഗതി, കല കൌമുദി തുടങ്ങിയവയുടെ പഴയ ലക്കങ്ങള്‍. ജീവനക്കാരിയുടെ മുഖത്തെ കണ്ണടയില്‍ പോലും പൊടി പിടിച്ചിരിക്കുന്നു. ഞാന്‍ ഉദ്ദേശിച്ച പുസ്തകം അവിടെ സ്ടോക്കില്ലെന്നു അവര്‍ അറിയിച്ചു. അടുത്ത ദിവസം ജെന്ടെര്‍ കാംപയിനോടനുബന്ധിച്ചു ജാഥ വരുമ്പോള്‍ പുതിയ പുസ്തകം വരുമായിരിക്കുമെന്നു പറഞ്ഞ അവര്‍ കൂടുതല്‍ അന്വേഷണത്തിന് ഗ്രന്ഥ ശാല നടത്തിപ്പുകാരന്റെ നമ്പര്‍ തന്നു. തിരികെ മടങ്ങുമ്പോള്‍ തൊടുപുഴ പോലീസ് സ്റെഷന് മുമ്പിലെ വഴിയോരത്തെ പെട്ടിക്കടയായിരുന്നു മനസ്സ് നിറയെ... ഏതൊരു മലയാളിയുടെയും ഗൃഹാതുരത്വമായ പരിഷത്ത് എങ്ങനെയാണ് പെരുവഴിയില്‍ പൊടി പിടിച്ചു കിടക്കാന്‍ തുടങ്ങിയത്?
Subscribe to:
Post Comments (Atom)
ഹ.ഹ..ഹ
ReplyDeleteഎനിക്ക് ഇതേ അനുഭവമുണ്ട് അജിംസേ ഈ കടയില്‍. ഇതെനിക്ക് വര്‍ഷങ്ങളായി അറിയാവുന്ന സ്ഥാപനമാണ്. അന്നു മുതല്‍ ഈ കടയുടെ അവസ്ഥ ഇങ്ങിനെയാണ്. ഇത് തുറന്ന് വച്ചിരിക്കുന്നതിന്റെ ഉദ്ദേശ്യം വ്യക്തമല്ല. റോഡരികിലെ ആ സ്ഥാനം നഷ്ടപ്പെടാതിരിക്കാനായിരിക്കുമെന്ന് തോന്നുന്നു
Tijo, that shop is a metaphor, I am asking about Parishath itself.
ReplyDeleteമനസിലായി...പക്ഷേ ആ ദൃഷ്ടാന്തത്തിന് തെരഞ്ഞെടുത്ത സ്ഥാപനം എനിക്കറിയാവുന്നതായതുകൊണ്ട് അറിയാതെ ചിരിച്ചു പോയി. 12 വര്‍ഷമായി അറിയാവുന്നതിനാല്‍ പറയട്ടെ അന്നും ഇന്നും ആ കടക്ക് പരിഷത്തുമായുള്ള ബന്ധം നെയ്യപ്പവും നെയ്യും തമ്മിലുള്ള ബന്ധമാണ്. (ഞാനും ഒരു പഴയ പരിഷത്ത് അംഗമാണ്)
ReplyDelete