അരക്ഷിതമാവുന്ന മലയാളി തെരുവുകള്‍
എന്തുകൊണ്ടാണ് ഏഴുമണി കഴിഞ്ഞാല്‍ കേരളത്തിലെ റോഡുകള്‍ വിജനമാകുന്നത്- മുംബൈയില്‍ നിന്നുള്ള ഒരു സുഹൃത്ത് ഈ ചോദ്യം ചോദിച്ച അന്ന് രാത്രിയാണ് ടി.പി ചന്ദ്രശേഖരനെ വെട്ടിക്കൊന്നത്. കഴിഞ്ഞ ഇരുപത് വര്‍ഷത്തിനിടയില്‍ രാഷ്ട്രീയ കൊലപാതകങ്ങളുടെ പട്ടികയില്‍ മറ്റൊരു പേര് എന്നതിനപ്പുറം ചന്ദ്രശേഖരന്റെ കൊലപാതകം കേരളത്തില്‍ ചര്‍ച്ചയായി മാറിയതിന് പിന്നില്‍,പ്രതിസ്ഥാനത്ത് സി.പി.എം ആണ് എന്നത് മാത്രമല്ല. കേരളം ആര്‍ജിച്ചു കൊണ്ടിരിക്കുന്ന ജനായത്ത ബോധത്തിന്റെയും ജനകീയ രാഷ്ട്രീയത്തിന്റെ ഉയര്‍ച്ചയുടെയും ഫലമാണെന്ന് വേണം കരുതാന്‍. ഇതുവരെ, ഇപ്പറഞ്ഞ രണ്ടും കേരളത്തിലുണ്ടായിരുന്നില്ലേയെന് ന ചോദ്യമാണ് മുംബൈയിലുള്ള സുഹൃത്ത് ഉയര്‍ത്തിയ ചോദ്യത്തിന്റെ ചോദിക്കാതെ പോയ ബാക്കിഭാഗം.
കേരളത്തിന്റെ രാഷ്ട്രീയ പ്രബുദ്ധത ഇതര സംസ്ഥാനക്കാര്‍ ഒട്ടൊരു അസൂയയോടെയും കുറച്ചൊക്കെ പരിഹാസത്തോടെയും സാധാരണയായി പരാമര്‍ശിക്കാറുണ്ട്. കേരളത്തിന്റെ സാമൂഹ്യ-രാഷ്ട്രീയ പശ്ചാത്തലത്തേക്കുറിച്ചുള്ള അക്കാദമിക പഠനങ്ങള്‍ ഈ വിലയിരുത്തലുകളെ വിമര്‍ശനാത്മകമായി സമീപിക്കാന്‍ അന്യസംസ്ഥാനത്ത് നിന്നുള്ളവരെ പ്രേരിപ്പിക്കുമ്പോഴും നാം കേരളീയര്‍ ഭൂരിഭാഗവും ഇന്നും തെരുവുകള്‍ വിജനമാക്കി അന്തിക്കു മുമ്പ് വീടണയുകയാണ്. നിര്‍ഭയത്വം സമ്മാനിക്കുന്ന രാഷ്ട്രീയ വ്യവസ്ഥയായിരിക്കുമല്ലോ ജനായത്ത വ്യവസ്ഥയുടെ പൂര്‍ണത. എന്നാല്‍, കേരളത്തിന്റെ അറുപതാണ്ട് പിന്നിട്ട രാഷ്ട്രീയ ചരിത്രം ആര്‍ക്കെങ്കിലും നിര്‍ഭയത്വം സമ്മാനിക്കുന്നുണ്ടോയെന്ന ചോദ്യമാണ് പ്രബുദ്ധ കേരളം ചര്‍ച്ച ചെയ്യേണ്ടത്.
കേരളം ഒരു രാഷ്ട്രീയ ഏകകം ആവുന്നതിന് മുമ്പ് തമിഴകത്തിന്റെ അഥവാ ചോള രാജ്യത്തിന്റെ ഭാഗമായിരുന്നു. അന്ന്, ഭൂമിശാസ്ത്രപരമായി നിലനിന്ന തൊഴില്‍ മേഖലയായിരുന്നു വഴിക്കൊള്ള. എന്നാല്‍, തമിഴകത്ത് ഈ തൊഴില്‍ പിന്നീട് ഇല്ലാതായി. വഴിക്കൊള്ളയെക്കുറിച്ചുള്ള ഭീതി രാത്രിസഞ്ചാരത്തിന് അക്കാലത്ത് തടസ്സമായെങ്കില്‍ വ്യവസ്ഥാപിത ജനകീയ ഭരണകൂടങ്ങള്‍ നിലവിലുള്ള ഒരു സംസ്ഥാനത്ത് രാത്രി സഞ്ചാരം അസാധ്യമാക്കുന്നതെന്ത് എന്ന ചോദ്യമാണ് മുംബൈ സുഹൃത്ത് ഉയര്‍ത്തിയ ചോദ്യത്തിന്റെ ചോദിക്കാത്ത മറ്റൊരു ബാക്കി. ചോള സാമ്രാജ്യകാലത്തെ പിടിച്ചു പറിക്കാരല്ല, മറിച്ച് പാര്‍ട്ടിക്കാരും പാര്‍ട്ടി വിരുദ്ധരുമായി ചാപ്പകുത്തപ്പെട്ട മലയാളി പുരുഷ ജീവിതമാണ് ഇവിടെ ആക്രമിക്കപ്പെടുന്നത്. ജാതി പോലെ ജന്മനാ ചാപ്പകുത്തപ്പെടുകയാണ് മലയാളി പുരുഷന്റെ രാഷ്ട്രീയ ഭാവി ജീവിതം. അതായത്, പാര്‍ട്ടി കുടുംബത്തില്‍ ജനിക്കുന്നവന്‍ വിരുദ്ധ രാഷ്ട്രീയ നിലപാടുകള്‍ പരസ്യമായി പ്രഖ്യാപിക്കാത്തിടത്തോളം അവന്‍(അവള്‍ ഇതിലുള്‍പ്പെടുന്നില്ല) അതേ രാഷ്ട്രീയ ജാതിയിലുള്‍പ്പെടുന്നു.
എങ്ങനെയാണ് മലയാളി പുരുഷന്‍ ഇത്രമേല്‍ രാഷ്ട്രീയ പ്രബുദ്ധത കൈവരിക്കുമ്പോഴും ചോള രാജ്യത്തെ പ്രജയേക്കാള്‍ അരക്ഷിതനായി മാറുന്നത്..കേരളം രൂപം കൊണ്ടതുവരേക്കും നടന്ന നവോത്ഥാന-ഫ്യൂഡല്‍ വിരുദ്ധ പ്രക്ഷോഭങ്ങളുടെ വൈകല്യം തന്നെയാണിത്. ഫ്യൂഡല്‍ നാടുവാഴിയും അയാളെ സംരക്ഷിക്കുന്ന ജാതി ശ്രേണിയില്‍ താഴ്ന്ന ചോറ്റുപട്ടാളവുമായിരുന്നു കേരള രൂപീകരണത്തിന് ശേഷവും മലയാളി പുരുഷന്റെ രാഷ്ട്രീയ പാര്‍ട്ടികള്‍. നയിക്കുന്ന സവര്‍ണ പുരുഷന്‍മാരും അവര്‍ക്ക് വേണ്ടി കൊല്ലുകയും ചാവുകയും ചെയ്യുന്ന ദലിത്-പിന്നാക്ക പുരുഷന്‍മാരും. നാരായണഗുരു പ്രചരിപ്പിച്ച സെക്യുലര്‍ ആധുനികതയില്‍ നിന്നും ആവേശമുള്‍ക്കൊണ്ട മലയാളി പുരുഷനാണ് തിരുവിതാംകൂറില്‍ ദിവാന്‍ വിരുദ്ധ പ്രക്ഷോഭം നടത്തിയത്. മലബാറിലത് ഭൂജന്മിക്കും ബ്രിട്ടീഷുകാര്‍ക്കുമെതിരെയുള്ള സമരമായിരുന്നു. ഈ രണ്ടു സമരങ്ങളുടെയും നേതൃനിരയിലുണ്ടായിരുന്നത് കമ്യൂണിസ്റ്റ് പാര്‍ട്ടിയായിരുന്നു. യൂറോപ്പില്‍ നിന്നും വ്യത്യസ്തമായി, വ്യവസായവല്‍ക്കരണമോ മുതലാളിത്തമോ ജനാധിപത്യമോ വന്നെത്തും മുമ്പ് തന്നെ, കമ്യൂണിസ്റ്റ് പാര്‍ട്ടി പ്രവര്‍ത്തനമാരംഭിക്കുകയും ഫ്യൂഡല്‍ വിരുദ്ധ പ്രക്ഷോഭം നടത്തുകയും ചെയ്തു. മുതലാളിത്ത സമ്പദ് വ്യവസ്ഥ രൂപം കൊള്ളും മുമ്പ് തന്നെ, ബാലറ്റിലൂടെ കമ്യൂണിസ്റ്റ് പാര്‍ട്ടി അധികാരത്തിലെത്തുന്നു. പാര്‍ലമെന്ററി ജനാധിപത്യത്തോട് വൈകാരികമായി തന്നെ അകല്‍ച്ച സൂക്ഷിക്കുന്ന ഒരു പാര്‍ട്ടി അതേ പാര്‍ലമെന്ററി ജനാധിപത്യത്തിന്റെ നടത്തിപ്പുകാരായി മാറുമ്പോഴുള്ള പെരുമാറ്റ വൈകല്യങ്ങളായിരുന്നു വിമോചനസമരത്തിലേക്ക് നയിച്ചത്. പക്ഷേ, ജാത്യാധിഷ്ഠിതമായിരുന്ന ഫ്യൂഡല്‍ വ്യവസ്ഥയുടെ ചെവിയും മൂക്കും മുറിച്ച് നാടുകടത്തിയവര്‍ തന്നെ, അതേ വ്യവസ്ഥയുടെ പ്രഛന്ന വേഷം നടത്തുകയായിരുന്നു ആധുനിക കേരളത്തില്‍.
ഫ്യൂഡല്‍ വ്യവസ്ഥയില്‍ അവര്‍ണനും ജാതിശ്രേണിയില്‍ താഴ്ന്നവനും ഫ്യൂഡല്‍ നാടുവാഴിയുടെ ചോറ്റുപട്ടാളമാവാന്‍ വിധിക്കപ്പെട്ടിരുന്നുവെങ്കില്‍ ആധുനിക കേരളത്തിലെ രാഷ്ട്രീയ പാര്‍ട്ടികളും ഘടനാപരമായിട്ടെങ്കിലും അതേ വ്യവസ്ഥ തന്നെയാണ് പിന്തുടര്‍ന്നതെന്ന് കാണാം. മറിച്ചഭിപ്രായമുള്ളവര്‍ ആധുനിക കേരളത്തില്‍ നടന്ന രാഷ്ട്രീയ കൊലപാതകങ്ങളുടെ കണക്ക് പരിശോധിക്കട്ടെ. വെട്ടിയതും കൊന്നതും ബോംബെറിഞ്ഞതുമെല്ലാം ഈ അവര്‍ണന്‍ തന്നെ. ഈ വ്യവസ്ഥ കൂടൂതല്‍ വ്യക്തമായി പിന്തുടര്‍ന്ന കമ്യൂണിസ്റ്റ് പാര്‍ട്ടിയും അവര്‍ മലബാറില്‍ നേരിട്ട ആര്‍.എസ്.എസ്സും ഘടനാപരമായി ഇക്കാര്യത്തില്‍ വ്യത്യസ്തരായിരുന്നില്ല. കോണ്‍ഗ്രസ്, മുസ്‌ലീം ലീഗ് പോലുള്ള പാര്‍ട്ടികളും ഇക്കാര്യത്തില്‍ വ്യത്യസ്തരായിരുന്നില്ല, ഏറ്റക്കുറച്ചിലുകളുള്ളപ്പോള്‍ പോലും. പാര്‍ട്ടി വിട്ട ടി.പിയെയും കൂട്ടരെയും കുലംകുത്തികള്‍ എന്ന് പിണറായി വിജയന്‍ വിളിക്കുന്നത്, ആ പ്രയോഗം ഒരു ഫ്യൂഡല്‍ പ്രയോഗമാണെന്നറിയാതെയല്ല. സി.പി.എമ്മിന്റെ മനോഘടനയില്‍ അലിഞ്ഞു ചേര്‍ന്ന ആ ഫ്യൂഡല്‍ മനോഭാവത്തെയാണ് പിണറായി ആ വാക്കിലൂടെ ദ്യോതിപ്പിക്കുന്നത്. കണ്ണൂരില്‍ സി.പി.എം-ആര്‍.എസ്.എസ് സംഘട്ടനത്തില്‍ മനം നൊന്ത് എഴുത്തുകാരന്‍ ഒ.വി വിജയന്‍ ചോദിച്ച , മരിക്കുന്നത് ഹിന്ദുക്കളാണിരുവശത്തുമെന്നോര് ത്ത് കൂടേയെന്ന ചോദ്യം അപ്രസക്തമായിപ്പോയതും അതു കൊണ്ട് തന്നെയാണ്. മരിക്കുന്നതിരുവശത്തും അവര്‍ണനാണെന്നും ചിരിക്കുന്നവര്‍ ഇരുവശത്തും സവര്‍ണനാണെന്നും കാണാനുള്ള ദൃഷ്ടി ദാര്‍ശനികനായ ആ എഴുത്തുകാരനുണ്ടായില്ല.
മലയാളി സവര്‍ണ പുരുഷന്റെ നേതൃത്വത്തിലും, അവര്‍ണ പുരുഷന്റെ വിധേയത്വഭാവത്തിലും തിമിര്‍ത്താടിപ്പോന്ന ഈ മാമാങ്കത്തില്‍ നിന്ന് എക്കാലവും അകറ്റി നിര്‍ത്തപ്പെട്ടവരാണ് സവര്‍ണരും അവര്‍ണരുമായ സ്ത്രീകള്‍. കേരളപ്പിറവി മുതല്‍ കോണ്‍ഗ്രസിലും കമ്യൂണിസ്റ്റു-സോഷ്യലിസ്റ്റ് പാര്‍ട്ടികളിലുമായി വനിതാ നേതാക്കള്‍ ഉണ്ടായെങ്കിലും രാഷ്ട്രീയ കര്‍തൃത്വപരമായ പങ്കാളിത്തം അവകാശപ്പെടാവുന്ന അപൂര്‍വം നേതാക്കളിലൊരാളായിരുന്നു ഗൗരിയമ്മ. ഒരു സ്ത്രീയുടെ സെന്‍സിബിലിറ്റി മിക്ക വിഷയങ്ങളിലും പ്രകടിപ്പിച്ചിരുന്ന ഗൗരിയമ്മയുടെ നടപടികളെ പുരുഷ രാഷ്ട്രീയം വിമര്‍ശിച്ചിരുന്നത് അഹങ്കാരി, താന്‍ പോരിമക്കാരി തുടങ്ങിയ ശകാരങ്ങളോടെയായിരുന്നു. സ്ത്രീ എന്നതിലുപരി, അവര്‍ണസ്ത്രീ എന്ന ഭാരവും ചുമക്കേണ്ടി വന്ന അവര്‍ സി.പി.എമ്മില്‍ നിന്ന് പുറത്താവേണ്ടി വന്നതും ഇതേ കാരണങ്ങള്‍ കൊണ്ടു തന്നെയായിരുന്നു. എന്നാല്‍, ആദിവാസി ഭൂമി (ഭേദഗതി)നിയമം സംബന്ധിച്ച് നിയമസഭയില്‍ എല്‍.ഡി.എഫിലും യു.ഡി.എഫിലും പെട്ട പുരുഷന്‍മാരും സ്ത്രീകളും നടത്തിയ വോട്ടെടുപ്പില്‍ നിന്ന് വിട്ടു നിന്നു കൊണ്ട് ഭേദഗതി നിയമം ചതിയാണെന്ന് വിളിച്ചു പറഞ്ഞ ഗൗരിയമ്മ പ്രകടിപ്പിച്ച സെന്‍സിബിലിറ്റിയെയാണ് സവര്‍ണ-പുരുഷ രാഷ്ട്രീയം ഭയന്നതെന്നും വ്യക്തമാണ്. രാഷ്ട്രീയ കൊലപാതകങ്ങള്‍ ആസൂത്രണം ചെയ്യുന്നയിടങ്ങളിലെ സ്ത്രീകളുടെ അഭാവമായിരിക്കാം, മുഖത്ത് വെട്ടുന്നതിലേക്കും കുട്ടികളുടെ മുമ്പില്‍ വെച്ചുള്ള കൊലയിലേക്കും മറ്റും നയിക്കുന്നത്. സ്ത്രീകളുടെ ഈ അഭാവം, കേവലം പാര്‍ട്ടികളില്‍ മാത്രമല്ല, മുഴുവന്‍ പൊതു ഇടങ്ങളിലുമാണ് എന്നുള്ളതാണ് ഏഴുമണിക്ക് ശേഷം വിജനമാവുന്ന കൊച്ചി മുംബൈ സുഹൃത്തിനെ അത്ഭുതപ്പെടുത്തുന്നത്. സ്വന്തമായി പണിയെടുക്കുകയും സമ്പാദിക്കുകയും ഉയര്‍ന്ന വാങ്ങല്‍ ശേഷി പ്രകടിപ്പിക്കുകയും ചെയ്യുമ്പോഴും സദാചാര പോലീസിനെയും സാദാ പോലീസിനെയും ഭയന്നു മാത്രമേ അവര്‍ക്ക് പകല്‍ പോലും സഞ്ചരിക്കാനാവൂവെന്നതാണ് യാഥാര്‍ത്ഥ്യം. ഇത്രമാത്രം സ്ത്രീ വിരുദ്ധവും ഫ്യൂഡലുമായ ഒരു സമൂഹം ലോകത്ത് വേറെ എവിടെയാണ് കാണാനാവുക. ടി.വി ചാനലുകളുടെയും ജനകീയ രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെയും ഉദയത്തിന് ശേഷം ജനകീയനായി മാറിയ വി.എസ് അച്യുതാനന്ദന്‍ ഇക്കാര്യത്തില്‍ തികച്ചും പുരുഷാധിപത്യപരവും ഫ്യൂഡലുമായ രാഷ്ട്രീയ നിലപാടുകളുള്ളയാളാണ്. ലതികാ സുഭാഷിനെതിരെയും സിന്ധുജോയിക്കെതിരെയും ഒരു മുരത്ത ആണ്‍പന്നിയെപ്പോലെ അമറുന്ന വി.എസ് തന്നെയാണ് സ്ത്രീപീഡനം നടത്തുന്നവരെ കയ്യാമം വെച്ചു നടത്തിക്കുമെന്ന് ഗീര്‍വാണമടിച്ചതെന്ന് ശ്രദ്ധേയമാണ്. സ്ത്രീകളുടെ സംരക്ഷകനായി ചമയുകയും അതേസമയം തന്നെ സ്ത്രീകളുടെ ആത്മാഭിമാനത്തെ അപഹസിക്കുകയും ചെയ്യുന്ന വി.എസ് കേരളത്തിലെ പുരുഷ രാഷ്ട്രീയം പേറുന്ന ഫ്യൂഡല്‍-പുരുഷാധിപത്യ മൂല്യബോധത്തെയാണ് പ്രതിനിധീകരിക്കുന്നത്.
ടി.പി ചന്ദ്രശേഖന്‍ കൊല്ലപ്പെട്ടപ്പോള്‍ മാത്രം പ്രതിഷേധമുയരുകയും എന്തുകൊണ്ടാണ് ഏഴുമണി കഴിഞ്ഞാല്‍ കേരളത്തിലെ റോഡുകള്‍ വിജനമാകുന്നത്- മുംബൈയില്‍ നിന്നുള്ള ഒരു സുഹൃത്ത് ഈ ചോദ്യം ചോദിച്ച അന്ന് രാത്രിയാണ് ടി.പി ചന്ദ്രശേഖരനെ വെട്ടിക്കൊന്നത്. കഴിഞ്ഞ ഇരുപത് വര്‍ഷത്തിനിടയില്‍ രാഷ്ട്രീയ കൊലപാതകങ്ങളുടെ പട്ടികയില്‍ മറ്റൊരു പേര് എന്നതിനപ്പുറം ചന്ദ്രശേഖരന്റെ കൊലപാതകം കേരളത്തില്‍ ചര്‍ച്ചയായി മാറിയതിന് പിന്നില്‍,പ്രതിസ്ഥാനത്ത് സി.പി.എം ആണ് എന്നത് മാത്രമല്ല. കേരളം ആര്‍ജിച്ചു കൊണ്ടിരിക്കുന്ന ജനായത്ത ബോധത്തിന്റെയും ജനകീയ രാഷ്ട്രീയത്തിന്റെ ഉയര്‍ച്ചയുടെയും ഫലമാണെന്ന് വേണം കരുതാന്‍. ഇതുവരെ, ഇപ്പറഞ്ഞ രണ്ടും കേരളത്തിലുണ്ടായിരുന്നില്ലേയെന് ന ചോദ്യമാണ് മുംബൈയിലുള്ള സുഹൃത്ത് ഉയര്‍ത്തിയ ചോദ്യത്തിന്റെ ചോദിക്കാതെ പോയ ബാക്കിഭാഗം.
കേരളത്തിന്റെ രാഷ്ട്രീയ പ്രബുദ്ധത ഇതര സംസ്ഥാനക്കാര്‍ ഒട്ടൊരു അസൂയയോടെയും കുറച്ചൊക്കെ പരിഹാസത്തോടെയും സാധാരണയായി പരാമര്‍ശിക്കാറുണ്ട്. കേരളത്തിന്റെ സാമൂഹ്യ-രാഷ്ട്രീയ പശ്ചാത്തലത്തേക്കുറിച്ചുള്ള അക്കാദമിക പഠനങ്ങള്‍ ഈ വിലയിരുത്തലുകളെ വിമര്‍ശനാത്മകമായി സമീപിക്കാന്‍ അന്യസംസ്ഥാനത്ത് നിന്നുള്ളവരെ പ്രേരിപ്പിക്കുമ്പോഴും നാം കേരളീയര്‍ ഭൂരിഭാഗവും ഇന്നും തെരുവുകള്‍ വിജനമാക്കി അന്തിക്കു മുമ്പ് വീടണയുകയാണ്. നിര്‍ഭയത്വം സമ്മാനിക്കുന്ന രാഷ്ട്രീയ വ്യവസ്ഥയായിരിക്കുമല്ലോ ജനായത്ത വ്യവസ്ഥയുടെ പൂര്‍ണത. എന്നാല്‍, കേരളത്തിന്റെ അറുപതാണ്ട് പിന്നിട്ട രാഷ്ട്രീയ ചരിത്രം ആര്‍ക്കെങ്കിലും നിര്‍ഭയത്വം സമ്മാനിക്കുന്നുണ്ടോയെന്ന ചോദ്യമാണ് പ്രബുദ്ധ കേരളം ചര്‍ച്ച ചെയ്യേണ്ടത്.
കേരളം ഒരു രാഷ്ട്രീയ ഏകകം ആവുന്നതിന് മുമ്പ് തമിഴകത്തിന്റെ അഥവാ ചോള രാജ്യത്തിന്റെ ഭാഗമായിരുന്നു. അന്ന്, ഭൂമിശാസ്ത്രപരമായി നിലനിന്ന തൊഴില്‍ മേഖലയായിരുന്നു വഴിക്കൊള്ള. എന്നാല്‍, തമിഴകത്ത് ഈ തൊഴില്‍ പിന്നീട് ഇല്ലാതായി. വഴിക്കൊള്ളയെക്കുറിച്ചുള്ള ഭീതി രാത്രിസഞ്ചാരത്തിന് അക്കാലത്ത് തടസ്സമായെങ്കില്‍ വ്യവസ്ഥാപിത ജനകീയ ഭരണകൂടങ്ങള്‍ നിലവിലുള്ള ഒരു സംസ്ഥാനത്ത് രാത്രി സഞ്ചാരം അസാധ്യമാക്കുന്നതെന്ത് എന്ന ചോദ്യമാണ് മുംബൈ സുഹൃത്ത് ഉയര്‍ത്തിയ ചോദ്യത്തിന്റെ ചോദിക്കാത്ത മറ്റൊരു ബാക്കി. ചോള സാമ്രാജ്യകാലത്തെ പിടിച്ചു പറിക്കാരല്ല, മറിച്ച് പാര്‍ട്ടിക്കാരും പാര്‍ട്ടി വിരുദ്ധരുമായി ചാപ്പകുത്തപ്പെട്ട മലയാളി പുരുഷ ജീവിതമാണ് ഇവിടെ ആക്രമിക്കപ്പെടുന്നത്. ജാതി പോലെ ജന്മനാ ചാപ്പകുത്തപ്പെടുകയാണ് മലയാളി പുരുഷന്റെ രാഷ്ട്രീയ ഭാവി ജീവിതം. അതായത്, പാര്‍ട്ടി കുടുംബത്തില്‍ ജനിക്കുന്നവന്‍ വിരുദ്ധ രാഷ്ട്രീയ നിലപാടുകള്‍ പരസ്യമായി പ്രഖ്യാപിക്കാത്തിടത്തോളം അവന്‍(അവള്‍ ഇതിലുള്‍പ്പെടുന്നില്ല) അതേ രാഷ്ട്രീയ ജാതിയിലുള്‍പ്പെടുന്നു.
എങ്ങനെയാണ് മലയാളി പുരുഷന്‍ ഇത്രമേല്‍ രാഷ്ട്രീയ പ്രബുദ്ധത കൈവരിക്കുമ്പോഴും ചോള രാജ്യത്തെ പ്രജയേക്കാള്‍ അരക്ഷിതനായി മാറുന്നത്..കേരളം രൂപം കൊണ്ടതുവരേക്കും നടന്ന നവോത്ഥാന-ഫ്യൂഡല്‍ വിരുദ്ധ പ്രക്ഷോഭങ്ങളുടെ വൈകല്യം തന്നെയാണിത്. ഫ്യൂഡല്‍ നാടുവാഴിയും അയാളെ സംരക്ഷിക്കുന്ന ജാതി ശ്രേണിയില്‍ താഴ്ന്ന ചോറ്റുപട്ടാളവുമായിരുന്നു കേരള രൂപീകരണത്തിന് ശേഷവും മലയാളി പുരുഷന്റെ രാഷ്ട്രീയ പാര്‍ട്ടികള്‍. നയിക്കുന്ന സവര്‍ണ പുരുഷന്‍മാരും അവര്‍ക്ക് വേണ്ടി കൊല്ലുകയും ചാവുകയും ചെയ്യുന്ന ദലിത്-പിന്നാക്ക പുരുഷന്‍മാരും. നാരായണഗുരു പ്രചരിപ്പിച്ച സെക്യുലര്‍ ആധുനികതയില്‍ നിന്നും ആവേശമുള്‍ക്കൊണ്ട മലയാളി പുരുഷനാണ് തിരുവിതാംകൂറില്‍ ദിവാന്‍ വിരുദ്ധ പ്രക്ഷോഭം നടത്തിയത്. മലബാറിലത് ഭൂജന്മിക്കും ബ്രിട്ടീഷുകാര്‍ക്കുമെതിരെയുള്ള സമരമായിരുന്നു. ഈ രണ്ടു സമരങ്ങളുടെയും നേതൃനിരയിലുണ്ടായിരുന്നത് കമ്യൂണിസ്റ്റ് പാര്‍ട്ടിയായിരുന്നു. യൂറോപ്പില്‍ നിന്നും വ്യത്യസ്തമായി, വ്യവസായവല്‍ക്കരണമോ മുതലാളിത്തമോ ജനാധിപത്യമോ വന്നെത്തും മുമ്പ് തന്നെ, കമ്യൂണിസ്റ്റ് പാര്‍ട്ടി പ്രവര്‍ത്തനമാരംഭിക്കുകയും ഫ്യൂഡല്‍ വിരുദ്ധ പ്രക്ഷോഭം നടത്തുകയും ചെയ്തു. മുതലാളിത്ത സമ്പദ് വ്യവസ്ഥ രൂപം കൊള്ളും മുമ്പ് തന്നെ, ബാലറ്റിലൂടെ കമ്യൂണിസ്റ്റ് പാര്‍ട്ടി അധികാരത്തിലെത്തുന്നു. പാര്‍ലമെന്ററി ജനാധിപത്യത്തോട് വൈകാരികമായി തന്നെ അകല്‍ച്ച സൂക്ഷിക്കുന്ന ഒരു പാര്‍ട്ടി അതേ പാര്‍ലമെന്ററി ജനാധിപത്യത്തിന്റെ നടത്തിപ്പുകാരായി മാറുമ്പോഴുള്ള പെരുമാറ്റ വൈകല്യങ്ങളായിരുന്നു വിമോചനസമരത്തിലേക്ക് നയിച്ചത്. പക്ഷേ, ജാത്യാധിഷ്ഠിതമായിരുന്ന ഫ്യൂഡല്‍ വ്യവസ്ഥയുടെ ചെവിയും മൂക്കും മുറിച്ച് നാടുകടത്തിയവര്‍ തന്നെ, അതേ വ്യവസ്ഥയുടെ പ്രഛന്ന വേഷം നടത്തുകയായിരുന്നു ആധുനിക കേരളത്തില്‍.
ഫ്യൂഡല്‍ വ്യവസ്ഥയില്‍ അവര്‍ണനും ജാതിശ്രേണിയില്‍ താഴ്ന്നവനും ഫ്യൂഡല്‍ നാടുവാഴിയുടെ ചോറ്റുപട്ടാളമാവാന്‍ വിധിക്കപ്പെട്ടിരുന്നുവെങ്കില്‍ ആധുനിക കേരളത്തിലെ രാഷ്ട്രീയ പാര്‍ട്ടികളും ഘടനാപരമായിട്ടെങ്കിലും അതേ വ്യവസ്ഥ തന്നെയാണ് പിന്തുടര്‍ന്നതെന്ന് കാണാം. മറിച്ചഭിപ്രായമുള്ളവര്‍ ആധുനിക കേരളത്തില്‍ നടന്ന രാഷ്ട്രീയ കൊലപാതകങ്ങളുടെ കണക്ക് പരിശോധിക്കട്ടെ. വെട്ടിയതും കൊന്നതും ബോംബെറിഞ്ഞതുമെല്ലാം ഈ അവര്‍ണന്‍ തന്നെ. ഈ വ്യവസ്ഥ കൂടൂതല്‍ ഇതിന് മുമ്പ് കൊല്ലപ്പെട്ട നൂറുകണക്കിന് അവര്‍ണര്‍ വിസ്മൃതിയിലാവുകയും ചെയ്തതെന്തു കൊണ്ടെന്ന ചോദ്യം ഉയരുമ്പോഴാണ് പിണറായി വിജയനും മറ്റു സി.പി.എം നേതാക്കളും ഉയര്‍ത്തുന്ന മറ്റൊരു ചോദ്യത്തിന്റെ മുനയൊടിയുന്നത്. പാര്‍ട്ടി വിട്ടതുകൊണ്ട് ചന്ദ്രശേഖരനെ കൊല്ലുമെങ്കില്‍ ആദ്യം കൊല്ലേണ്ടത് എം.വി രാഘവനെയല്ലെയെന്നതാണ് ചോദ്യം. അവര്‍ണന്‍ കൊല്ലപ്പെടുമ്പോലെയല്ല, ചന്ദ്രശേഖരനും എം.വി രാഘവനും പി.ജയരാജനും മറ്റുമെന്ന കാര്യം ആവര്‍ത്തിച്ചുറപ്പിക്കുകയാണ് ഇവിടെ സി.പി.എം നേതൃത്വം ചെയ്യുന്നത്. കെ.ടി ജയകൃഷ്ണന്‍ മാസ്റ്റര്‍ വധത്തില്‍ സി.പി.എമ്മിനെ ന്യായീകരിച്ച എം.എന്‍ വിജയന്‍ മാസ്റ്റര്‍ ഇന്നില്ല. എന്നാല്‍, വെട്ടുവഴിയെഴുതി K.G Sസ്സും ഫേസ്ബുക്ക് കുറിപ്പുകളിലൂടെ സി.ആര്‍ പരമേശ്വരനും സച്ചിദാനന്ദനും സുഗതകുമാരി ടീച്ചറുമെല്ലാം പ്രതികരിച്ചു കഴിഞ്ഞു. ഇനിയൊരു രാഷ്ട്രീയ കൊലപാതകം ഉടനെങ്ങും നടക്കാനിടയില്ലെന്ന് ചിന്തിച്ചിരിക്കുമ്പോഴാണ് മലപ്പുറത്ത് കുനിയില്‍ രണ്ട് പേരെ വെട്ടിക്കൊന്നതും ഏറനാട് എം.എല്‍.എ പി.കെ ബഷീറിനെ പ്രതിയാക്കി പോലീസ് കേസ്സെടുക്കുന്നതും. ക്രിമിനല്‍ രാഷ്ട്രീയം പറിച്ചെറിയാന്‍ കഴിയാത്ത വിധം കേരളരാഷ്ട്രീയത്തില്‍ രൂഡമൂലമായിക്കഴിഞ്ഞുവെന്ന് വീണ്ടും വ്യക്തമാക്കുന്നു ഈ സംഭവം.
പക്ഷേ,ടി.പി വധം ഒരു സൂചകമാണ്. പാപ്പിനിശ്ശേരിയില്‍ ഇഴജന്തുക്കളെ ചുട്ടുകൊന്നപ്പോഴും ജയകൃഷ്ണനെ വിദ്യാര്‍ഥികള്‍ക്ക് മുന്നിലിട്ട് വധിച്ചപ്പോഴും സി.പി.എമ്മിനുണ്ടായിരുന്ന പിന്തുണ ഇന്ന് പാര്ട്ടിക്കുള്ളില്പ്പോലുമില് ല. എം.എം മണിയെന്ന പച്ചമനുഷ്യന്‍ പാര്‍ട്ടി ചെയ്യുന്ന കാര്യങ്ങള്‍ വളച്ചുകെട്ടില്ലാതെ വിളിച്ചു പറയുന്നു. എം.എം ഹസ്സനും പറയുന്നു കോണ്‍ഗ്രസ്സും കൊന്നിട്ടുണ്ടെന്ന്. പക്ഷേ, എല്ലാ പാര്‍ട്ടികളിലെയും യുവതലമുറ ഈ അക്രമരാഷ്ട്രീയത്തെ പിന്തുണക്കുന്നില്ലെന്നതിന് തെളിവാണ് ടി.പി.യെക്കൊല്ലാന്‍ ക്വട്ടേഷന്‍ സംഘത്തെ ആശ്രയിക്കേണ്ടി വരുന്നത്. യുവാക്കളിലെ അരാഷ്ട്രീയബോധമാണ് പാര്‍ട്ടിക്ക് വേണ്ടി ചാവാനും കൊല്ലാനും ആളെകിട്ടാത്തതിന്റെ കാരണമെന്ന വാദം വാസ്തവമല്ല. രാഷ്ട്രീയബോധമുള്ളവര്‍ ഇത്തരം ഹിംസാത്മകരാഷ്ട്രീയത്തിനൊപ്പമി ല്ലെന്നതാണ് ശരി. ഇതെഴുതുമ്പോള്‍, ഹിംസക്കും പാര്‍ട്ടി ഫാഷിസത്തിനുമെതിരെ കമ്യൂണിസ്റ്റ് പാര്‍ട്ടിയോട് കലഹിച്ച ഒരു ധിഷണാശാലിയുടെ, അത്ര സാഹിത്യ സമ്പുഷ്ടമൊന്നുമല്ലാത്ത, എന്നാല്‍, ഏറെ രാഷ്ട്രീയാര്‍ഥങ്ങളുള്ള നാലു വരിക്കവിത ശ്രദ്ധയില്‍പ്പെട്ടു.
യുവരക്തം ചൊരിഞ്ഞേതും
കുരുക്ഷേത്രങ്ങള്‍ വേണ്ടിനി
വൃദ്ധന്‍മാരുടെ വക്കാണം
വൃദ്ധരക്തത്തിലാവണം
കുമാരദര്‍ശനം- എം.ഗോവിന്ദന്‍
കേരളത്തിലെ അക്രമരാഷ്ട്രീയത്തിന്റെ മൊത്ത വിപണനക്കാര്‍ സി.പി.എമ്മാണെന്നോ മറ്റ് പാര്‍ട്ടികളെല്ലാം അഹിംസയുടെ പ്രചാരകരാണെന്നോ ഇപ്പറഞ്ഞതിനര്‍ഥമില്ല. കേരളത്തിന്റെ ഇന്നത്തെ ഭാഗധേയം നിര്‍ണയിച്ചവരെന്ന നിലയില്‍ ഉത്തരവാദിത്തം കൂടുതല്‍ അവര്‍ക്കാണെന്നു മാത്രം. ഒളിച്ചു കടത്തിയ ഈ ഫ്യൂഡലിസത്തില്‍ നിന്ന് കേരളത്തെ മോചിപ്പിക്കാന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ ആഭ്യന്തരമായും ബാഹ്യമായും ശ്രമങ്ങളഅ# നടത്തണം. ഇത് സമൂഹത്തില്‍ പ്രചരിപ്പിക്കണം. അങ്ങനെ, കൂടുതല്‍ ജനായത്ത ബോധമുള്ള, ദലിത്,ന്യൂനപക്ഷ,സ്ത്രീ പ്രാതിനിധ്യമുള്ള രാഷ്ട്രീയ സംവിധാനങ്ങള്‍ കൊണ്ട് മാത്രമേ ഈ ഫ്യൂഡല്‍ രാഷ്ട്രീയത്തെ മറികടക്കാനാകൂ. ആ രാഷ്ട്രീയ വീഥിയിലൂടെ, സ്ത്രീകളും ന്യൂനപക്ഷവും ദലിതുകളുമെല്ലാം നടന്നു തുടങ്ങുമ്പോള്‍ മാത്രമേ ഏഴുമണിക്കു ശേഷവും നമ്മുടെ തെരുവുകള്‍ സജീവമാകൂ.


No comments:
Post a Comment