കല്ലിനടി കൊണ്ട് നിന്റെ ബോധം മറയുമ്പോള്‍
ഞാന്‍ വീട്ടില്‍ കിടന്നു ഉറങ്ങുകയായിരുന്നിരിക്കും..
പേപ്പട്ടിയുടെ കടിയേറ്റു നീ പിടയാന്‍ പോലുമാകാതെ ഞരങ്ങിയപ്പോള്‍
തലച്ചോറിലെ ഇരുട്ടിനുള്ളില്‍ നീ എന്താണ് കണ്ടത്?
ഒരു കംപാര്‍ട്ടുമെന്റ് നിറയെ കയ്യില്ലാത്ത കഴുതപ്പുലികള്‍
അനിമല്‍ വേള്‍ഡ് കണ്ടു കൊണ്ടിരിന്നു പാട്ട് കേക്കുന്നതോ?
എനിക്കറിയാം, പേപ്പട്ടിയേക്കാള്‍ നീ ഭയപ്പെട്ടിരിക്കുക
ഇളിച്ചു കൊണ്ട് നിന്റെ ശരീരം നക്കിതോര്‍ത്തുന്ന
കഴുതപ്പുലികളെ ആണെന്ന്. അത് കൊണ്ടാണല്ലോ...
നീ കൂട്ടം തെറ്റി ഒറ്റക്കിരുന്നത്.
വീട്ടില്‍ നമ്മള് ടി വിയുടെ റിമോട്ടിന് വേണ്ടി തല്ലു കൂടുമ്പോള്‍..
അന്നും നീ പറയുമായിരുന്നു , നിനക്ക് അനിമല്‍ വേള്‍ഡ് ഇഷ്ട്ടമല്ലെന്നു..
nannayi, aji...ethu purushanmarkku oru aathma parishodankku uthakattee!!!
ReplyDeleteഅനിമല്‍ വേള്‍ഡില്‍ ഇങ്ങനൊന്നും ഉണ്ടാകില്ല ഏട്ടാ ,,
ReplyDeleteഅവരൊക്കെ ഒരുപാട് ഡീസന്ടായി പോയി
mmmm.. kollaam
ReplyDeleteഇതൊന്നു വായിക്കൂ
ReplyDelete