Wednesday, February 9, 2011

വോയര്‍

നിന്‍റെ വിടര്‍ന്ന കണ്ണുകള്‍ പെണ്‍കുട്ടികള്‍ക്കാണ് യോജിക്കുക
നിന്‍റെ തുളച്ചു കയറുന്ന നോട്ടത്തിനു എന്ത് പൌരുഷമാണ്
നീ കണ്ണിമ വെട്ടാതെ എന്നെ തന്നെ നോക്കുമ്പോള്‍
ഞാന്‍ എന്നെപ്പറ്റി സ്വയം ബഹുമാനമുള്ളവളായി
നിന്‍റെ കണ്ണുകളെ ഞാന്‍ സ്നേഹിച്ചു തുടങ്ങിയപ്പോഴാണ്
ലെന്‍സ് കൊണ്ട് ഞാന്‍ നിന്‍റെ കൃഷ്ണ മണി പരിശോധിച്ചത്
നിന്‍റെ റെറ്റിനകള്‍ക്കുള്ളില്‍ നിന്ന് ഒരായിരം പേര്‍
കാര്‍ക്കിച്ചു തുപ്പി.. ലെന്‍സിനുള്ളിലൂടെ ഞാന്‍
വലിയ രണ്ടു തുപ്പല്‍ കോളാമ്പി കണ്ടു...

2 comments: